തീവ്രവാദി ആക്രമണം; കുല്‍ഗാമില്‍ മൂന്ന് സൈനികര്‍ക്ക് പരുക്ക്

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ കുല്‍ഗാമില്‍ തീവ്രവാദി ആക്രമണം. ആക്രമണത്തില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. കുല്‍ഗാമിലെ ഷാംസിപോരയില്‍ ഹൈവേയിലായിരുന്നു സൈനികര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്.

സൈനികരുടെ വാഹനത്തിനു നേര്‍ക്ക് തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. രണ്ട് സൈനികര്‍ക്ക് വെടിയേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Top