ജമ്മു കാശ്മീരിലെ ഭീകരാക്രമണം; ഒരു മലയാളി ഉള്‍പ്പെടെ രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ദില്ലി: ജമ്മു കശ്മീരിലെ ഭീകരാക്രമണത്തില്‍ മലയാളി സൈനികന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് വീരമൃത്യു. കോഴിക്കോട് സ്വദേശിയായ ശ്രീജിത്ത് എം ആണ് വീരമൃത്യു വരിച്ച മലയാളി സൈനികന്‍. രജൗരിയിലെ സുന്ദര്‍ബനിയിലാണ് ഏറ്റുമുട്ടുലുണ്ടായത്. രണ്ട് ഭീകരരെയും വധിച്ചു. ഭീകരരുടെ നുഴഞ്ഞ് ക്കയറ്റ ശ്രമം സൈന്യം തടഞ്ഞു.

പ്രത്യാക്രമണത്തില്‍ രണ്ട് പാക് തീവ്രവാദികളെ സൈന്യം വധിച്ചു. സൈന്യം വധിച്ച തീവ്രവാദികളില്‍ നിന്ന് എ.കെ 47 തോക്കുകളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു. മേഖലയിലൂടെ നുഴഞ്ഞുകയറ്റ ശ്രമം നടക്കുന്നതായി സൈന്യത്തിന് വിവരം ലഭിച്ചിരുന്നു.

Top