കൊച്ചിയിലെ ഭീകരരുടെ അറസ്റ്റ്; സംസ്ഥാന പൊലീസ് അറിഞ്ഞത് ഇന്നലെ രാത്രി

എറണാകുളം: പെരുമ്പാവൂരിലെ മൂന്ന് അല്‍ഖ്വയ്ദ ഭീകരരുടെ അറസ്റ്റിനെപ്പറ്റി സംസ്ഥാന പൊലീസിന് വിവരം ലഭിച്ചത് ഇന്നലെ രാത്രി. ഇന്നലെ രാത്രിയാണ് സംസ്ഥാന പൊലീസിന് എന്‍ഐഎ വിവരം കൈമാറിയത്. ഇവരെ അറസ്റ്റ് ചെയ്ത സംഘത്തില്‍ ഭീകരവിരുദ്ധ സ്‌ക്വാഡ് ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. എടിഎസ് മേധാവി ഡിഐജി അനൂപ് ജോണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഉണ്ടായിരുന്നത്.

ഇന്ന് പുലര്‍ച്ചെ നടന്ന റെയ്ഡിലാണ് മൂന്നംഗ സംഘം പിടിയിലായത്. മൂന്ന് പേരും ബംഗാള്‍ സ്വദേശികളാണെന്നാണ് സൂചന. നിര്‍മാണ തൊഴിലാളികളെന്ന പേരിലാണ് സംഘം പെരുമ്പാവൂരില്‍ എത്തിയത്. ഇവരില്‍ നിന്ന് ആയുധങ്ങളും മറ്റും പിടിച്ചെടുത്തതായി സംശയമുണ്ട്.

അല്‍ഖ്വയ്ദ മോഡല്‍ ആക്രമണത്തിന് ഇവര്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഡല്‍ഹി അടക്കം പ്രധാന നഗരങ്ങള്‍ സംഘം ലക്ഷ്യംവച്ചിരുന്നു. കേരളത്തിന് പുറമേ ബംഗാളിലും നടന്ന റെയ്ഡില്‍ ഒന്‍പത് ഭീകരരാണ് പിടിയിലായിരിക്കുന്നത്.

Top