ഭീകരവാദ പ്രവർത്തനം : ജമ്മുകശ്മീരിലെ 12 സ്ഥലങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡ്

nia

ശ്രീനഗര്‍:ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം മുടക്കുന്നതും പ്രദേശത്ത് അക്രമങ്ങൾ പടര്‍ത്തുന്നതുമായവരുടെ വീടുകളില്‍ ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡ്.

ബാരമുള്ള, ഹന്ദ്‌വാര ,ശ്രീനഗർ എന്നിവിടങ്ങളിലെ 12 സ്ഥലങ്ങളിലാണ് ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തിയത്.

പാകിസ്ഥാനുമായ അടുത്ത ബന്ധമുള്ളവരും കശ്മീരില്‍ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഹുറിയത്ത് നേതാക്കളെ ലക്ഷ്യമിട്ടാണ് റെയ്ഡ് എന്നാണ് എന്‍ഐഎ വ്യക്തമാക്കിയത്.

പണം മുടക്കിയ ഏഴോളം വിഘടനവാദികളെ കഴിഞ്ഞ ദിവസം എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു.

അറസ്റ്റിലായവരില്‍ വിഘടനവാദി നേതാവ് ഗിലാനിയുടെ മരുമകനും ഉള്‍പ്പെട്ടിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് ഇപ്പോള്‍ നടത്തിയ റെയ്ഡ് എന്നാണ് റിപ്പോർട്ടുകൾ.

Top