പഞ്ച് മോദി ചലഞ്ചിനിടെ സംഘര്‍ഷം; പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു

beat

ആലപ്പുഴ: ആലപ്പുഴ ബീച്ചില്‍ എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് നേതൃത്വത്തില്‍ നടത്തിയ പഞ്ച് മോദി ചലഞ്ചുമായി ബന്ധപ്പെട്ട് സംഘര്‍ഷാവസ്ഥ. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ഇരു കൂട്ടരെയും പൊലീസ് അറസ്റ്റ് ചെയ്തു.

പഞ്ച് മോദി ചലഞ്ചിനെതിരെ പ്രതിഷേധവുമായെത്തിയ യുവമോര്‍ച്ച നേതാക്കളെ അറസ്റ്റ് ചെയ്ത ശേഷം കരുതല്‍ തടങ്കലില്‍ വെയ്ക്കുകയായിരുന്നു. എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കിയ ശേഷമായിരുന്നു ഇവരെ വിട്ടയച്ചത്.

യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മോദിയുടെ ചിത്രത്തില്‍ പാലഭിഷേകം നടത്തുകയും ചെയ്തു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്.സാജന്‍, ബി.ജെ.പി ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് വിനോദ് കുമാര്‍ എന്നിവരെയാണ് കരുതല്‍ തടങ്കില്‍ വെച്ചത്.

Top