ഐഎസ് റിക്രൂട്ട്‌മെന്റ് കേസ്; ഹബീബ് റഹ്മാനെ കോടതിയില്‍ ഹാജരാക്കി

കൊച്ചി : ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ അറസ്റ്റ് ചെയ്ത വയനാട് സ്വദേശി ഹബീബ് റഹ്മാനെ കോടതിയില്‍ ഹാജരാക്കി. കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതിയിലാണ് പ്രതിയെ ഹാജരാക്കിയത്.

കല്‍പറ്റയില്‍ നിന്നാണ് എന്‍ഐഎ കഴിഞ്ഞ ദിവസം ഹബീബിനെ കസ്റ്റഡിയിലെടുത്തത്. ഹബീബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

കാസര്‍ഗോഡ് സ്വദേശികളെ അടക്കം ഐ. എസ് തീവ്രവാദ സംഘടനയിലേക്ക് കടത്തിയ ഗൂഢാലോചനയില്‍ 17 ാം പ്രതിയാണ് ഹബീബ് റഹ്മാന്‍.

Top