മോദി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിനെ വിമര്‍ശിച്ച് അഖിലേഷ് യാദവ്

ലക്‌നൗ: സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബിജെപി പ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തിയ പ്രധാനമന്ത്രിക്കെതിരെ എസ് പി നേതാവ് അഖിലേഷ് യാദവ് രംഗത്ത്.

ജനങ്ങള്‍ രാഷ്ട്രീയത്തിന് അതീതമായി ഗവണ്‍മെന്റിനെ പിന്താങ്ങുന്ന വേളയില്‍ ഒരുകോടി ബിജെപി പ്രവര്‍ത്തകരുമായി സംസാരിച്ചു കൊണ്ട് റെക്കോര്‍ഡ് സൃഷ്ടിക്കുവാനാണ് മോദി ശ്രമിച്ചതെന്നും ബിജെപിയെ പിന്തുണയ്ക്കുന്നവര്‍ക്ക് വരെ പ്രധാനമന്ത്രിയുടെ ഈ പ്രവൃത്തി നാണക്കേടുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ വ്യോമസേനാ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ പാക്കിസ്ഥാന്റെ പിടിയിലായിട്ട് 24 മണിക്കൂര്‍ കഴിഞ്ഞു. ശ്വാസമടക്കി പിടിച്ച് എല്ലാവരും കാത്തിരിക്കുകയാണ്. എന്നാല്‍ നമ്മുടെ നേതൃത്വം ഇപ്പോഴും നിശബ്ദത പാലിക്കുന്നു, അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.

1500 കേന്ദ്രങ്ങളില്‍ ഒരുക്കിയ വീഡിയോ കോണ്‍ഫറന്‍സ് സൗകര്യത്തിലൂടെ ഒരുകോടി ബിജെപി പ്രവര്‍ത്തകരുമായാണ് മോദി സംസാരിച്ചത്. ഇതിനെ ലോകത്തെ ഏറ്റവും വലിയ വീഡിയോ കോണ്‍ഫറന്‍സ് എന്നാണ് ബിജെപി വിശേഷിപ്പിച്ചത്.

Top