ഭീകരവാദത്തിനെതിരെ പരിപാടികള്‍ ആവിഷ്‌കരിക്കുമെന്ന് എമിറേറ്റ്‌സ് ഫത്വ കൗണ്‍സില്‍

FATHWA-COUNCIL

അബുദാബി: ഭീകരവാദത്തിനെതിരെ പോരാട്ടം നത്തുമെന്ന് എമിറേറ്റ്‌സ് ഫത്വ കൗണ്‍സില്‍. ഭീകരവാദത്തിനെതിരെ പരിപാടികള്‍ ആവിഷ്‌കരിക്കുമെന്നും തെറ്റായ സന്ദേശങ്ങളും ക്രമവിരുദ്ധമായ ഫത്വകളും പുറപ്പെടുവിച്ച് മുസ്ലീം സമൂഹത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന പ്രവണതകള്‍ക്കെതിരെയുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കുമെന്നും എമിറേറ്റ്‌സ് ഫത്വ കൗണ്‍സില്‍ അറിയിച്ചു.

യഥാര്‍ഥ ഇസ്ലാമിക ദര്‍ശനങ്ങളുടെ പ്രചാരണത്തിലൂടെ ലോകം ഇന്ന് അഭിമുഖീകരിക്കുന്ന ഭീകരവാദത്തിനും തീവ്രനിലപാടുകള്‍ക്കുമെതിരെ പ്രവര്‍ത്തിക്കാനാണ് കൗണ്‍സില്‍ ആദ്യ യോഗം തീരുമാനിച്ചതെന്ന് ഇസ്ലാമിക സമൂഹത്തിന്റെ സമാധാനം ലക്ഷ്യമിട്ടുകൊണ്ടുള്ള ഫോറത്തിന്റെ ചെയര്‍മാന്‍ ശൈഖ് അബ്ദുല്ല ബിന്‍ ബയ വ്യക്തമാക്കി.

തെറ്റായ ഫത്വകള്‍ ഇസ്ലാമിന്റെ തത്ത്വങ്ങളെ കാറ്റില്‍പ്പറത്തി സമൂഹത്തില്‍ സുഖകരമല്ലാത്ത അന്തരീക്ഷമുണ്ടാക്കുന്നതിന് കാരണമായിട്ടുണ്ട്. രാഷ്ട്രങ്ങളുടെ നാശത്തിനും രക്തച്ചൊരിച്ചിലുകള്‍ക്കും ഇത് കാരണമായിട്ടുണ്ട്. കൃത്യതയോടെയുള്ള ഇടപെടല്‍കൊണ്ട് മാത്രമായിരിക്കും ഇതിനെ ഇതില്ലാതാക്കാന്‍ കഴിയുള്ളു ശൈഖ് ബിന്‍ ബയ കൂട്ടിച്ചേര്‍ത്തു.

Top