ഭീകരതയെ ചെറുക്കേണ്ടത് മോദിയുടെ മാത്രം ഉത്തരവാദിത്വമല്ലെന്ന് യോഗി ആദിത്യനാഥ്

Yogi Adityanath

ഭുവനേശ്വര്‍: ഭീകരവാദത്തെ ചെറുക്കാന്‍ എല്ലാവരും മോദിക്കൊപ്പം നില്‍ക്കണമെന്ന ആഹ്വാനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്തു നിന്ന് ഭീകരവാദത്തെ തുടച്ചുനീക്കണമെന്നും എന്നാല്‍, ഭീകരവാദത്തെ ചെറുക്കല്‍ ഒരാളുടെ മാത്രം കടമയല്ലെന്നും യോഗി ഓര്‍മപ്പെടുത്തി.

തീവ്രവാദത്തെ തുടച്ച് നീക്കേണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാത്രം ചുമതലയായി ആരും കാണരുതെന്നും വ്യക്തികളും, സംഘടനകളും, രാഷ്ട്രീയ പ്രസ്ഥാനങ്ങളുമെല്ലാം ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ മോദിയുടെ നേതൃത്വത്തിന്‍ കീഴില്‍ ഉറച്ച് നില്‍ക്കണമെന്നും യോഗി പറഞ്ഞു.

Top