ബെഹ്‌റയെ ദേശീയ അന്വേഷണ ഏജന്‍സിയില്‍ നിന്ന് ഒഴിവാക്കിയതിനു കാരണം ഇതെന്ന്. . .

bahra

ന്യൂഡല്‍ഹി: ഭീകരന്‍ യാസിന്‍ ഭട്കല്‍ പിടിയിലായതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടതിനാലാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ ദേശീയ അന്വേഷണ ഏജന്‍സിയില്‍ നിന്ന് ഒഴിവാക്കിയതെന്ന വെളിപ്പെടുത്തലുമായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ രംഗത്ത്.

വിവരം പുറത്തു വിട്ടത് ആരാണെന്ന് വ്യക്തമായ രാത്രിയില്‍ തന്നെ ബെഹ്‌റയെ ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവു നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

യുഎസില്‍ ഭീകരന്‍ ഡേവിഡ് ഹെഡ്‌ലിയെ ചോദ്യം ചെയ്യാന്‍ പോയ സംഘത്തിലും ബെഹ്‌റയുണ്ടായിരുന്നു. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ടും ബെഹ്‌റയ്‌ക്കെതിരെ ആരോപണങ്ങലുണ്ടായിരുന്നു. എന്നാല്‍, ബെഹ്‌റയെ ഡിജിപിയായി നിയമിച്ച നടപടി ഉചിതമായില്ലെന്ന തരത്തിലും സിപിഎം കേന്ദ്ര നേതാക്കളില്‍ ചിലര്‍ സൂചന നല്‍കിയിരുന്നു.

Top