പാക്കിസ്ഥാന്‍ ഭീകരരുടെയും ഭീകര സംഘടനകളുടെയും സ്വപ്ന ഭൂമിയെന്ന് ഇന്ത്യ

india---pak

ന്യൂയോര്‍ക്ക്: ഭീകരവാദം പാക്കിസ്ഥാന്റെ ദേശീയ നയമായി മാറിയിരിക്കുകയാണെന്ന് ഇന്ത്യ.

യുണൈറ്റഡ് നേഷന്‍സിന്റെ ‘കള്‍ച്ചറല്‍ ഓഫ് പീസ്’ എന്ന ചര്‍ച്ചകള്‍ക്കിടെയാണ് ഇന്ത്യ പാക്കിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ചത്.

പാക്കിസ്ഥാന്‍ ഭീകരരുടെയും ഭീകര സംഘടനകളുടെയും സ്വപ്ന ഭൂമിയാണെന്നും, ഭീകരതയെ ദേശീയ നയമായി പാക്കിസ്ഥാന്‍ കാണുന്നു എന്നും യുഎന്നിലെ ഇന്ത്യന്‍ സ്ഥാനപതി എസ് ശ്രീനിവാസ് രൂക്ഷമായ ഭാഷയില്‍ പറഞ്ഞു.

തങ്ങളുടെ അയല്‍രാജ്യമായ പാക്കിസ്ഥാനെ ഒരു കാര്യം ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു, ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്, അത് അങ്ങനെ തന്നെയായി തുടരും, അതിനാല്‍ പാക്കിസ്ഥാന്‍ വൈരം മറന്ന് മുന്നോട്ട് പോകാന്‍ ശ്രമിക്കണം ശ്രീനിവാസ് കൂട്ടിച്ചേര്‍ത്തു.

അതിര്‍ത്തിയില്‍ സമാധാനം ഉറപ്പാക്കിയാലേ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കാന്‍ സാധിക്കൂ എന്നും, എന്നാല്‍ പാക്കിസ്ഥാന്‍ എപ്പോഴും ഭീകരര്‍ക്ക് സഹായവും താവളവും നല്‍കുന്നു എന്നും, ഇന്ത്യയില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ചാണ് പാക്കിസ്ഥാന്‍ കൂടുതല്‍ വിഷമതരാവുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്ത്യയിലെ ജനങ്ങള്‍ ഭീകരവാദത്തെ ഒരിക്കലും അനുകൂലിക്കുന്നില്ലെന്നും, അവര്‍ ഭീകര സംഘടനകളെ ഇന്ത്യയുടെ മണ്ണില്‍ കാല് കുത്താന്‍ പോലും അനുവദിക്കില്ലെന്നും, സമാധാനവും അഹിംസയുമാണ് ഇന്ത്യയുടെ കരുത്തെന്നും ശ്രീനിവാസ് വ്യക്തമാക്കി.

Top