തീവ്രവാദ ബന്ധം; 18,500 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തുര്‍ക്കി പുറത്താക്കി

തുര്‍ക്കി : 18,500 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തുര്‍ക്കി പുറത്താക്കി. തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെയാണ് പുറത്താക്കിയത്. പുറത്താക്കിയവരില്‍ പൊലീസുകാരും സൈനികരും ഉള്‍പ്പെടുന്നുണ്ട്.

തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 18,500 സര്‍ക്കാര്‍ ജീവനക്കാരെ പുറത്താക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് 8998 പൊലീസ് ഉദ്യോഗസ്ഥരും 3077 സൈനികരും 1949 എയര്‍ഫോഴ്‌സ് ജീവനക്കാരും 1126 നേവി ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.

കൂടാതെ, 1052 പൊതുസേവകരും 199 അധ്യാപകരും പുറത്താക്കിയവരില്‍ പെടുന്നു. ദൃശ്യ അച്ചടി മാധ്യമങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്തിട്ടുണ്ട്. ഇതിന് മുന്‍പ് 148 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നു. 2016 ജൂലൈ മുതല്‍ തുര്‍ക്കിയില്‍ അടിയന്തരാവസ്ഥ തുടരുകയാണ്. ഇന്ന് അടിയന്തരാവസ്ഥ അവസാനിപ്പിക്കുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.

Top