കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; സ്‌കൂളിനു നേരെ ഭീകരര്‍ വെടിയുതിര്‍ത്തു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഭീകാരാക്രമണം. പുല്‍വാമയിലെ ദ്രബ്ഗാമിലെ സ്‌കൂളിനു നേരെയാണ് ആക്രമണം ഉണ്ടായത്. സ്‌കൂളിന് നേരെ ഭീകരര്‍ ഏഴ് തവണ വെടിയുതിര്‍ക്കുകയായിരുന്നു.

സൈന്യം ശക്തമായി തിരിച്ചടിച്ചു. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ മേഖലയിലെ സുരക്ഷ വീണ്ടും വര്‍ധിപ്പിച്ചു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സംഭവസ്ഥലത്ത് കൂടുതല്‍ സേനയെ വിന്യസിച്ചെന്നും ഭീകരര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയെന്നും അധികൃതര്‍ അറിയിച്ചു.

Top