Terror incubated in India’s neighbourhood, says Modi

വാഷിങ്ടണ്‍: ഇന്ത്യയില്‍ സര്‍ക്കാര്‍ സ്ത്രീകള്‍ക്കും,മതങ്ങള്‍ക്കും, ഗോത്ര ന്യൂനപക്ഷങ്ങള്‍ക്കും നല്‍കുന്ന കരുതലിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ ജീവിക്കുകയും വളരുകയും ആഘോഷിക്കുകയും ചെയ്യുന്നത് ഒന്നായിട്ടാണ് എന്നും അദ്ദേഹം പറഞ്ഞു. യു എസ് കോണ്‍ഗ്രസില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം

ഭീകരപ്രവര്‍ത്തനത്തിന്റെ നിഴലിലാണ് ഇന്ന് ലോകം. ഇത് വളരുന്നത് ഇന്ത്യയുടെ അയല്‍ രാജ്യങ്ങളിലാണെന്നും പാക്കിസ്ഥാന്റെ പേര് എടുത്തു പറയാതെ മോദി പറഞ്ഞു.

യു എസ് കോണ്‍ഗ്രസിന്റെ പൊരുത്തം മികച്ചതാണ്. ഇതേ അനുഭവമാണ് എനിക്ക് ഇന്ത്യന്‍ പാര്‍ലമെന്റില്‍ നിന്നും ലഭിച്ചിട്ടുള്ളത്. ഇന്ത്യയുടെ പാരമ്പര്യമായ യോഗ അമേരിക്കയില്‍ മൂന്ന് കോടി ജനങ്ങള്‍ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി നടത്തുന്നുണ്ട്. യോഗക്ക് ഞങ്ങള്‍ ഇത് വരെ അവകാശം ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞപ്പോള്‍ കോണ്‍ഗ്രസില്‍ ചിരി ഉയര്‍ന്നു.

എനിക്ക് ഇവിടെ പ്രസംഗിക്കാന്‍ അവസരം തന്നതോടെ നിങ്ങള്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ആദരിക്കുകയാണ് ചെയ്തത്. രണ്ട് ദിവസം മുമ്പ് ഞാന്‍ അര്‍ലിങ്ടണ്‍ നാഷണല്‍ സെമിത്തേരിയില്‍ സന്ദര്‍ശിച്ചിരുന്നു അവിടെ ഈ വലിയ രാജ്യത്തിന്റെ ധീരരായ സൈനികരുടെ വിശ്രമസ്ഥലമാണ്.

ഇന്ത്യയുടെ സ്ഥാപകര്‍ ഇന്ത്യയെ സ്വാതന്ത്രം, ജനാധിപത്യം എന്നിവയെ ഉള്‍ക്കൊള്ളിച്ചാണ് നിര്‍മ്മിച്ചെതെന്നും. ഈ വൈവിധ്യം രാജ്യം ഇപ്പോഴും പിന്‍തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2008ല്‍ ഇന്ത്യ-യു എസ് ആണവ കരാര്‍ നിലവില്‍ വന്നതോടെ ഒരുപാട് ജീവിതങ്ങള്‍ക്ക് നിറം വെച്ചു എന്നും അദ്ദേഹം പറഞ്ഞു. അമേരിക്ക, ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷ പദ്ധതികള്‍ക്ക് മികച്ച പിന്തുണയാണ് നല്‍കിയത്.

യുവജനങ്ങളാണ് ഇന്ത്യയുടെ ശക്തി. സാമുഹികമായും സാമ്പത്തികമായും ഇന്ത്യ മാറ്റത്തിന്റെ പാതയിലാണെന്നും 2022ല്‍ ലോകത്തിലെ സാമ്പത്തിക ശക്തിയായി ഇന്ത്യയെ മാറ്റുകയാണ് തന്റെ ലക്ഷ്യം എന്ന് അദ്ദേഹം പറഞ്ഞു.

ഭീകരപ്രവര്‍ത്തനത്തിന് എതിരെ ഒന്നിച്ചു പ്രവര്‍ത്തിക്കാം. സുരക്ഷയുടെ കാര്യത്തില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാനും തീരുമാനമായി.

സയന്‍സ്, ടെക്‌നോളജി എന്നിവയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഇന്ത്യയും അമേരിക്കയും തീരുമാനിച്ചു.സോളാര്‍ സിസ്റ്റം നിര്‍മ്മിക്കുന്നതില്‍ അമേരിക്കയുടെ പിന്തുണ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ കോണ്‍ഗ്രസില്‍ പ്രസംഗിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ നേതാവാണ് മോദി. അദ്ദേഹം ഇതുവരെ അമേരിക്ക 4 തവണ സന്ദര്‍ശിച്ചു. ഒബാമയുമായി 7 പ്രാവശ്യം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

Top