തീവ്രവാദ പ്രവർത്തനങ്ങൾക്കു ധനസഹായം; 15 പേർ കുറ്റക്കാരെന്ന് എൻഐഎ കോടതി

Terrorists

ഗുവാഹത്തി: അസമിൽ തീവ്രവാദ പ്രവർത്തനങ്ങൾക്കു ധനസഹായം ചെയ്ത കേസിൽ 15 പേർ കുറ്റക്കാരെന്ന് എൻഐഎ സ്പെഷൽ കോടതി.

ഇവർക്കുള്ള ശിക്ഷ ചൊവ്വാഴ്ച വിധിക്കും. എൻഐഎ 2009-ൽ എടുത്ത രണ്ടു കേസുകളിലാണ് തിങ്കളാഴ്ച കോടതിയുടെ തീർപ്പു വന്നത്.

മുൻ തീവ്രവാദികളും ജനപ്രതിനിധികളും സർക്കാർ ഉദ്യോഗസ്ഥരും കുറ്റക്കാരുടെ പട്ടികയിലുണ്ട്.

വികസന പ്രവർത്തനങ്ങൾക്കുള്ള സർക്കാർ ഫണ്ടുകൾ വകമാറ്റി ചെലവാക്കിയെന്നു പരാതിയുണ്ടായിരുന്നു. ഇതിന്റെ അന്വേഷണത്തിലാണ് പണമെത്തുന്നതു തീവ്രവാദ ഗ്രൂപ്പിനാണെന്നു കണ്ടെത്തിയത്.

കരാറുകാരും ഹവാല ഇടപാടുകാരും സർക്കാർ ഉദ്യോഗസ്ഥരും ചേർന്ന സംഘമാണു പണം മാറ്റിയത്.

അന്വേഷണത്തിന്റെ ഭാഗമായി മിസോറാമിൽ നടത്തിയ പരിശോധനയിൽ സിങ്കപ്പൂർ നിർമ്മിത എം–16 റൈഫിൾസ് ഉൾപ്പെടെ നിരവധി ആയുധശേഖരം പിടിച്ചെടുത്തിരുന്നു. ഒരു കോടി 32 ലക്ഷം രൂപയും രണ്ടു കേസുകളിലായി എൻഐഎ കണ്ടെടുത്തു.

അഞ്ചു സംസ്ഥാനങ്ങൾ സഞ്ചരിച്ചാണ് തെളിവുകൾ ശേഖരിച്ചത്. അസം, മിസോറാം, കർണാടക, ബംഗാൾ പൊലീസിന്റെ സേവനവും എൻഐഎയ്ക്ക് ലഭിച്ചു.

Top