ഭീകരാക്രമണത്തിനായി പണസഹായം ; യൂസഫിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി

delhi high court

ന്യൂഡല്‍ഹി: ഭീകരാക്രമണത്തിനായി പണസഹായം നല്‍കിയതിന് അറസ്റ്റിലായ ഹിസ്ബുള്‍ മുജാഹിദീന്‍ തലവന്‍ സലാഹുദ്ദിന്റെ മകന്‍ സയ്യദ് ഷാഹിദ് യൂസഫിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി.

ഏപ്രില്‍ 21 നാണ് എന്‍ ഐ എ യൂസഫിനെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്നത്. തീവ്രവാദത്തിനായി ഫണ്ട് ശേഖരിക്കുകയും അത് കൈവശം സൂക്ഷിക്കുകയും ചെയ്‌തെന്നാണ് എന്‍ ഐ എ കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

ജമ്മുകശ്മീരിലെ അഗ്രിക്കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ജോലിക്കാരനായ യൂസഫിനെ എന്‍ഐഎ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. കേസില്‍ ഏഴാം പ്രതിയാണ് യൂസഫ്. ഇതില്‍ അഞ്ചുപേര്‍ കസ്റ്റഡിയിലും ബാക്കി രണ്ടുപേര്‍ ഒളിവിലുമാണ്.

Top