സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം ; ഒരു സൈനികന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. നാല് സൈനികര്‍ക്ക് പരിക്കേറ്റു.

ജമ്മു-ശ്രീനഗര്‍ ദേശീയ പാതയിലൂടെ സഞ്ചരിക്കുകയായിരുന്ന സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

പരിക്കേറ്റ സൈനികരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണശേഷം ഒളിവില്‍പോയ ഭീകരര്‍ക്കായി സുരക്ഷാസേന തിരച്ചില്‍ നടത്തുകയാണ്.

Top