ഭീകരാക്രമണം ; ശ്രീനഗറില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കാനൊരുങ്ങി സൈന്യം

ശ്രീനഗര്‍: വര്‍ധിച്ചു വരുന്ന ഭീകരാക്രമണത്തെ തുടര്‍ന്ന് ശ്രീനഗറില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കാനൊരുങ്ങി സൈന്യം.

പ്രദേശത്ത് ഭീകരരുടെ സാന്നിധ്യം രൂക്ഷമായി വരുന്ന സാഹചര്യത്തില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചിരിക്കുകയാണിപ്പോള്‍.

വെള്ളിയാഴ്ച ശ്രീനഗറില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടിരുന്നു. മാത്രമല്ല, ഭീകരരുടെ തലവന്‍ മുഗായിസ് മിറിനെ സൈന്യം വധിക്കുകയും ചെയ്തിരുന്നു.

അല്‍ഖ്വയ്ദയുടെ പുതിയ വിഭാഗമായ അന്‍സര്‍ ഗസ്വത്തുള്‍ ഹിന്ദ് എന്ന സംഘടനയുടെ തലവനാണ് കൊല്ലപ്പെട്ട മുഗായിസ് എന്നാണ് വിവരം.

ശ്രീനഗറിലെ സക്കൂറ പ്രദേശത്തുവച്ചണ് ഭീകരരുടെ തലവനെ സൈന്യം വധിച്ചത്.

Top