കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ ഭീകരാക്രമണം: ഒരാൾ കൊല്ലപ്പെട്ടു

ശ്മീരിൽ ഭീകരരുടെ വെടിയേറ്റ് കശ്മീരി പണ്ഡിറ്റ് കൊല്ലപ്പെട്ടു. ഷോപ്പിയാനിലാണ് ആക്രമണമുണ്ടായത്. കശ്മീരി പണ്ഡിറ്റായ സുനിൽ കുമാറാണ് വെടിവെപ്പിൽ മരിക്കുന്നത്. സുനിൽ കുമാറിന്റെ സഹോദരനും ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആപ്പിൾ തോട്ടത്തിൽ നിൽക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ പ്രതികരിച്ച് എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസിയും പ്രതികരിച്ചു. സഹോദരൻ പിന്റു കുമാർ ചികിത്സയിൽ തുടരുകയാണ്. അക്രമികളെ പിടികൂടാനായി സൈന്യം പ്രദേശം വളഞ്ഞിട്ടുണ്ട്. ആറ് ദിവസത്തിനിടെ കശ്മീരിൽ നടക്കുന്ന എട്ടാമത്തെ ഭീകരാക്രമണമാണിത്.

സുനിൽ കുമാറിന്റെ മരണത്തെ സൈന്യം അപലപിച്ചു. കശ്മീരി പണ്ഡിറ്റുകൾ സുരക്ഷിതരല്ലെന്ന് ഒവൈസി അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി മോദി നിയമിച്ച ലഫ്റ്റനന്റ് ഗവർണറും ഭരണവും വിജയിച്ചില്ല, കശ്മീരി പണ്ഡിറ്റുകൾ സുരക്ഷിതരല്ല, അവർ സുരക്ഷിതരായിരിക്കുമെന്ന് പറഞ്ഞ് ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞു. ഇതിന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ബിജെപിയും മറുപടി പറയണം. എല്ലാ കശ്മീരി പണ്ഡിറ്റുകളും ഭയപ്പാടിലാണ് ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

Top