കശ്മീരില്‍ സൈനിക ക്യാമ്പിന് നേര്‍ക്ക് ഭീകരാക്രമണം; മൂന്ന് സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനിക ക്യാമ്പിന് നേര്‍ക്ക് ഭീകരാക്രമണം. രജൗരിയിലെ സൈനിക ക്യാമ്പിന് നേര്‍ക്കാണ് ആക്രമണമുണ്ടായത്. ചാവേറാക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു.

രണ്ടു ഭീകരരാണ് ആക്രമണം നടത്തിയത്. ഇവരും മരിച്ചു. രണ്ടു സൈനികര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. കൂടുതല്‍ ഭീകരര്‍ ഒളിച്ചിരുപ്പുണ്ടോ എന്നു കണ്ടെത്താനായി പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.

Top