അഫ്ഗാന്‍ ചെക്പോയിന്റിനു നേരെ ഭീകരാക്രമണം; 12 പോലീസുകാര്‍ കൊല്ലപ്പെട്ടു

Bomb blast

കാണ്ഡഹാര്‍: അഫ്ഗാനിസ്ഥാനില്‍ പോലീസ് ചെക്പോയിന്റിനു ഭീകരരുടെ നേരെ ആക്രമണം.

ആക്രമണത്തില്‍ 12 പോലീസുകാര്‍ കൊല്ലപ്പെട്ടു.

പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന കാണ്ഡഹാര്‍ പ്രവിശ്യയിലെ മറുഫ് ജില്ലയിലെ പോലീസ് ചെക്പോയിന്റിലേക്കു ഭീകരര്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഓടിച്ചു കയറ്റുകയറ്റുകയായിരുന്നു. ആക്രമണത്തിനു പിന്നില്‍ താലിബാനാണെന്നു സംശയിക്കുന്നതായി പ്രവിശ്യാ സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി.

അഫ്ഗാനിസ്ഥാനില്‍ യുഎസ് പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ് സന്ദര്‍ശനം നടത്തുന്നതിനിടെ കാബൂള്‍ വിമാനത്താവളത്തില്‍ ഭീകരര്‍ ആക്രമണം നടത്തിയിരുന്നു. ഇതേദിവസംതന്നെയാണ് ഭീകരര്‍ ചെക്പോയിന്റും ആക്രമിക്കുന്നത്.

Top