യുഎസിലെ ലാസ് വേഗസിൽ ഭീകരാക്രമണം; 50 മരണം, നൂറിലേറെ പേർക്ക് പരുക്ക്

ലാസ് വേഗസ് : ലോകത്തിലെ ഏറ്റവും വലിയ ചൂതാട്ട നഗരമായ യുഎസിലെ ലാസ് വേഗസിൽ ഭീകരാക്രമണം.
ആക്രമണത്തിൽ 50 പേർ മരിക്കുകയും, നൂറിലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

മാൻഡലെ ബേ കാസിനോയിലാണ് വെടിവയ്പുണ്ടായത്. ഇരുപതോളം മൃതദേഹങ്ങൾ കണ്ടെത്തിയെന്നാണു പ്രാഥമിക റിപ്പോർട്ട്.

നിരവധി പേർക്കു പരുക്കേറ്റു. രക്ഷാപ്രവർത്തനം തുടരുകയാണ്. കാസിനോയുടെ 32–ാം നിലയിലാണ് വെടിവയ്പുണ്ടായതെന്നാണ് റിപ്പോർട്ടുകൾ.

പരിഭ്രാന്തരായ ആൾക്കൂട്ടം ഹോട്ടലിനു പുറത്തേക്കോടുന്ന വിഡിയോകൾ പ്രചരിക്കുന്നുണ്ട്. രണ്ടു പേർ ചേർന്ന് തുടർച്ചയായി വെടിവയ്ക്കുകയായിരുന്നെന്നു ദൃക്സാക്ഷികൾ പറഞ്ഞു.

അതേസമയം അക്രമികൾ വന്നതെന്നു കരുതുന്ന കറുത്ത ഔഡി കാറിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Top