ശ്രീനഗറില്‍ ഭീകരാക്രമണം; ഇതരസംസ്ഥാന തൊഴിലാളി വെടിയേറ്റ് മരിച്ചു

മ്മുകാശ്മീരിലെ ശ്രീനഗറിലുണ്ടായ ഭീകരാക്രമണത്തില്‍ ഇതരസംസ്ഥാന തൊഴിലാളി വെടിയേറ്റ് മരിച്ചു. പഞ്ചാബ് അമൃത്സര്‍ സ്വദേശിയാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതമായി പരിക്കേറ്റു.

അമൃത്പാല്‍ സിംഗ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാള്‍ക്ക് നേരെ ജമ്മുകാശ്മീരിന്റെ തലസ്ഥാനമായ ശ്രീനഗറിലെ ഷഹീദ് ഗഞ്ചില്‍ വച്ചാണ് ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണം നടന്ന പ്രദേശം പൊലീസ് വളഞ്ഞിരിക്കുകയാണ്.

Top