കശ്മീരിലെ മാര്‍ക്കറ്റില്‍ ഭീകരാക്രമണം ; നാല് പൊലീസുകാര്‍ കൊല്ലപ്പെട്ടു, കനത്ത സുരക്ഷ

ശ്രീനഗര്‍: വടക്കന്‍ കാശ്മീര്‍ പ്രദേശമായ ബാരമുള്ള ജില്ലയിലുണ്ടായ സ്‌ഫോടനത്തില്‍ നാല് പൊലീസുകാര്‍ കൊല്ലപ്പെട്ടു, രണ്ട് പേര്‍ക്ക് പരിക്ക്. സോപോറിലെ ഗോലെ മാര്‍ക്കറ്റിലാണ് സ്‌ഫോടനമുണ്ടായത്. മാര്‍ക്കറ്റിലെ മൂന്ന് വ്യാപാര സ്ഥാപനങ്ങളും സ്‌ഫോടനത്തില്‍ തകര്‍ന്നു.

ഇന്ന് രാവിലെയാണ് സ്‌ഫോടനമുണ്ടായത്. പ്രദേശത്ത് പതിവ് പെട്രോളിംഗ് നടത്തുകയായിരുന്ന പൊലീസുകാരാണ് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തില്‍ തകര്‍ന്ന കടകളില്‍ ഒന്നിലാണ് സ്‌ഫോടകവസ്തു വച്ചിരുന്നതെന്നാണ് സൂചന. പൊലീസും സൈന്യവും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.

26696583_1971422406450036_422526634_n

എഎസ്‌ഐ ഇര്‍ഷാദ് അഹമ്മദ്, മുഹമ്മദ് അമിന്‍, ഗുലാം നബി എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. റിപ്പബ്ലിക്ദിനത്തോട് അനുബന്ധിച്ച് രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് നേരത്തെ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു.

Top