ജോര്‍ദാനില്‍ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരാക്രമണം; മൂന്നു പേര്‍ കൊല്ലപ്പെട്ടു

terrorist

അമ്മാന്‍: ജോര്‍ദാന്റെ തലസ്ഥാനമായ അമ്മാനില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു, 16 പേര്‍ക്കു പരിക്ക്.

അമ്മാനിലെ അല്‍ സാള്‍ട്ട് നഗരത്തില്‍വച്ച് ഭീകരര്‍ സുരക്ഷാ സേനയ്ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. പ്രദേശത്തെ കെട്ടിടത്തില്‍ ഒളിച്ചിരുന്ന ഭീകരരാണ് ആക്രമണം നടത്തിയത്.

ഭീകരര്‍ കീഴടങ്ങാന്‍ തയാറായില്ലെന്നും തുടര്‍ന്നു സുരക്ഷാ സേന ശക്തമായ തിരിച്ചടിച്ചുവെന്നും അധികൃതര്‍ അറിയിച്ചു. മൂന്ന് ഭീകരരെ സേന അറസ്റ്റു ചെയ്തിട്ടുണ്ട്.

ആക്രമണത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും ഇതില്‍ പലരുടെയും നില ഗുരുതരമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തില്ലെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ പറഞ്ഞു.

Top