ബുര്‍ക്കിനോ ഫാസോയില്‍ തീവ്രവാദി ആക്രമണം; മൂന്നു പേര്‍ കൊല്ലപ്പെട്ടു

ഉഗാദുഗൌ: ബുര്‍ക്കിനോ ഫാസോയുടെ തലസ്ഥാനമായ ഉഗാദുഗൌയിലെ സിറ്റി സെന്ററില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു.

മൂന്നു ഭീകരര്‍ സെന്ററിലുള്ള ഹോട്ടലിന് സമീപം നിന്നവര്‍ക്ക് നേരെ തുരുതുരെ വെടിയുതിര്‍ക്കുക ആയിരുന്നു. ആക്രമണത്തിനിടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.

സിറ്റി സെന്ററിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. അല്‍ ക്വയ്ദ ബന്ധമുള്ള ഭീകര സംഘടനയാകാം ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു.

അതേസമയം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബുര്‍ക്കിനോ ഫാസോയിലുള്ള തങ്ങളുടെ പൗരന്മാരോട് ജാഗ്രത പാലിക്കണമെന്ന് അമേരിക്കന്‍ എംബസി നിര്‍ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ ജനുവരിയില്‍ ബുര്‍ക്കിനോ ഫാസോയിലുണ്ടായ കഫേ ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Top