അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭീകരാക്രമണം ; ചാവേര്‍ സ്‌ഫോടനത്തില്‍ 40 മരണം, 30 പേര്‍ക്ക് പരിക്ക്‌

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലെ സാംസ്‌കാരിക കേന്ദ്രത്തിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 40 പേര്‍ മരിച്ചു, 30 പേര്‍ക്ക് പരിക്ക്.

ഷിയ സാംസ്‌കാരിക കേന്ദ്രമായ തബയാനിലാണ് ചാവേറാക്രമണമുണ്ടായത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

അഫ്ഗാനിലെ സോവിയറ്റ് കടന്നുകയറ്റത്തിന്റെ 38-ാം വാര്‍ഷിക പരിപാടികള്‍ തബയാന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടക്കുമ്പോഴാണ് ആക്രമണമുണ്ടായതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് നസ്രത്ത് റഹീമി വാര്‍ത്താ ഏജന്‍സിയെ അറിയിച്ചു.

സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

എന്നാല്‍, സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

അതേസമയം സംഭവത്തില്‍ പങ്കില്ലെന്ന് വ്യക്തമാക്കി താലിബാന്‍ പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.

ഒക്ടോബറില്‍ ഷിയ വിഭാഗങ്ങളുടെ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ 39 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Top