terrior attack in kashmir:policemen dead

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു.

പുല്‍വാമ ജില്ലയിലെ ട്രാലില്‍ അഞ്ചു ഹിസ്ബുള്‍ ഭീകരര്‍ ഒളിവില്‍ കഴിയുന്നെന്ന വിവരത്തെ തുടര്‍ന്ന് ശനിയാഴ്ച വൈകുന്നേരമാണ് സുരക്ഷാസേന പരിശോധന നടത്തിയത്.

വീടിനുള്ളില്‍ ഒളിച്ചിരുന്ന ഭീകരര്‍ സുരക്ഷാ സേനയ്ക്കു നേര്‍ക്ക് വെടിവയ്ക്കുകയായിരുന്നു. സുരക്ഷാസേന തിരിച്ച് വെടിയുയര്‍ത്തുകയും ചെയ്തു. ഇതിനിടെയാണ് പൊലീസുകാരന് വെടിയേറ്റെതെന്നാണ് വിവരം.

ഭീകരര്‍ ഒളിച്ചിരുന്ന വീട് സുരക്ഷാസേന തകര്‍ത്തുവെങ്കിലും ഇവിടെ നിന്നു രക്ഷപ്പെട്ട ഭീകരരുമായി ഇപ്പോഴും ഏറ്റമുട്ടല്‍ തുടരുകയാണെന്നാണ് വിവരം. ഇതിനിടെയാണ് മൂന്ന് ഭീകരരും കൊല്ലപ്പെട്ടു.
.

Top