വന്യമൃഗ സംരക്ഷണ കേന്ദ്രത്തിന്റെ ഉടമയെ സിംഹം ആക്രമിച്ചു; അലറി വിളിച്ച് കാഴ്ചക്കാര്‍

lion'

തബാസിംബി: ദക്ഷിണാഫ്രിക്കയിലെ തബാസിംബിയിലുള്ള വന്യമൃഗ സംരക്ഷണ കേന്ദ്രത്തിന്റെ ഉടമയെ സിംഹം പിടിക്കുന്ന വിഡീയോ സമൂഹ മാധ്യമത്തില്‍ വൈറലാകുന്നു. മൈക്ക് ഹോഡ്ഗെയാണ് സിംഹത്തിന്റെ ആക്രമണത്തിന് വിധേയനായത്.ദക്ഷിണാഫ്രിക്കയിലെ തബാസിംബിയിലുള്ള വന്യമൃഗ സംരക്ഷണ കേന്ദ്രമായ മരാക്കലേ പ്രിഡേറ്റര്‍ പാര്‍ക്കിലാണ് സംഭവം

മനസാക്ഷിയെ പോലും മരവിപ്പിക്കുന്ന ദൃശ്യമാണ് വീഡിയോവില്‍. സിംഹത്തെ സമീപിക്കുന്ന ഒരാളെ പാഞ്ഞെത്തുന്ന സിംഹം ആക്രമിക്കുന്നതും പിടലിക്കു കടിച്ചെടുത്ത് കുറ്റിക്കാട്ടിലേക്കു കൊണ്ടുപോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

ബ്രിട്ടീഷുകാരനായ മൈക്ക്, സിംഹത്തെ പരിശോധിക്കുന്നതിനാണ് കമ്പിവേലി കടന്ന് സിംഹത്തിന് സമീപത്തേക്കു പോയത്. എന്നാല്‍ അപ്രതീക്ഷിതമായി സിംഹം അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. കഴുത്തിനും കാലിനും പരിക്കേറ്റ മൈക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

mike
സിംഹത്തിന്റെ പരിസരത്ത് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് ഇത് പരിശോധിക്കാനാണ് മൈക്ക് ഹഡ്ഗെ സിംഹത്തിനടുത്തേക്ക് പോയതെന്ന് അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു. സാധാരണയായി സിംഹങ്ങള്‍ അടക്കമുള്ള വന്യമൃഗങ്ങളുമായി ഇടപഴകുന്ന ആളാണ് മൈക്ക് എന്നും വക്താവ് പറഞ്ഞു. പിന്നീട് വെടിയുതിര്‍ത്ത് സിംഹത്തെ പരിസരത്തുനിന്ന് ഓടിച്ചതിനു ശേഷമാണ് മൈക്കിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചതെന്ന് വക്താവ് പറഞ്ഞു.

Top