‘തേരി മേരി’; ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ എത്തി

കൊച്ചി: ടെക്‌സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ ശ്രീ അംജിത് എസ്‌കെ നിര്‍മ്മിക്കുന്ന ചിത്രമാണ് ‘തേരി മേരി’.ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ഷൈന്‍ ടോം ചാക്കോയുടെ ജന്മദിനമായ സെപ്റ്റംബര്‍ 15 ന് കലൂര്‍ ഐഎംഎ ഹൗസില്‍ വെച്ചായിരുന്നു റിലീസ്. അതോടൊപ്പം ചിത്രത്തിന്റെ ടൈറ്റില്‍ അന്നൗണ്‍സ്മെന്റും നടന്നു.

ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ ഹണി റോസ്, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. നവാഗതനായ ശ്രീരാജ് എം രാജേന്ദ്രന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായഗ്രഹണം നിര്‍വഹിക്കുന്നത് പ്രശസ്ത ഛായാഗ്രാഹകന്‍ പി സുകുമാരന്‍ ഐ എസ് സി ആണ്. നവാഗതയായ ആരതി മിഥുന്‍ ആണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയിരിക്കുന്നത്.

സംഗീത സംവിധാനം നിര്‍വഹിക്കുന്നത് കൈലാസ് മേനോനാണ്. പ്രൊജക്റ്റ് ഡിസൈനര്‍ നോബിള്‍ ജേക്കബ്, എഡിറ്റര്‍ സാഗര്‍ ദാസ്, അസോസിയേറ്റ് ഡയറക്ടര്‍ ജമ്നാസ് മുഹമ്മദ്, കോസ്റ്റ്യൂം വെങ്കിട് സുനില്‍, സ്റ്റില്‍സ് സായ്സ് സായുജ്, പിആര്‍ഒ മഞ്ജു ഗോപിനാഥ് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.

 

Top