പതിനായിരം കിടക്കകള്‍ സജ്ജം; സര്‍ദാര്‍ പട്ടേല്‍ കൊവിഡ് കെയര്‍ സെന്ററില്‍ സന്ദര്‍ശനം നടത്തി അമിത് ഷാ

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം അതിശക്തമായ ഡല്‍ഹിയിലെ രാജ്യത്തെ ഏറ്റവും വലിയ കൊവിഡ് കെയര്‍ സെന്ററായ ഡല്‍ഹി ഛത്രപൂരിലെ സര്‍ദാര്‍ പട്ടേല്‍ കൊവിഡ് കെയര്‍ സെന്ററില്‍ സന്ദര്‍ശനം നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പതിനായിരം കിടക്കളാണ് നിലവില്‍ ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇന്ത്യോ ടിബറ്റന്‍ അതിര്‍ത്തി പൊലീസിനാണ് സെന്ററിന്റെ നടത്തിപ്പ് ചുമതല.

രോഗലക്ഷണമുള്ള രോഗികള്‍ക്കും രോഗം ലക്ഷണമില്ലാത്തവര്‍ക്കുമായി രണ്ട് വിഭാഗങ്ങളാണ് ഇവിടെ പ്രവര്‍ത്തിക്കും ജൂലായ് ഏഴിന് സെന്റര്‍ പൂര്‍ണ്ണമായി പ്രവര്‍ത്തനം തുടങ്ങും. ഡല്‍ഹിയിലെ ചികിത്സ രംഗത്തെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് സെന്റര്‍ സ്ഥാപിച്ചത്. അമിത്ഷാക്കൊപ്പം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, ഉന്നത ഉദ്യോഗസ്ഥര്‍അടക്കമുള്ളവരും സെന്റര്‍ സന്ദര്‍ശനത്തിന് എത്തി.

അതേസമയം, ഡല്‍ഹയില്‍ കൊവിഡ് രോഗികളുടെ എണ്ണം 80,000 കടന്നു. ഇന്ന് മാത്രം 2948 പുതിയ കൊവിഡ് കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് 66 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 2500. ഔദ്യോഗിക കണക്ക് അനുസരിച്ച് 2558 പേരാണ് ഡല്‍ഹിയില്‍ ഇതുവരെ കൊവിഡ് ബാധിച്ചു മരിച്ചത്.

Top