കൊലപാതകത്തിന് കാരണം കടബാധ്യത മൂലമുള്ള ടെന്‍ഷന്‍; സിറ്റി പൊലീസ് കമ്മീഷണര്‍

കൊച്ചി: സനു മോഹന്‍ തന്നെയാണ് മകളെ കൊന്നതെന്ന് ഉറപ്പിച്ച് സിറ്റി പൊലീസ് കമ്മീഷണര്‍. കുറച്ച് കൂടി തെളിവ് ശേഖരിക്കണമെന്നും കടബാധ്യത മൂലമുള്ള ടെന്‍ഷനാണ് കൊലപാതകത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാമൊതാരാള്‍ കൃത്യത്തില്‍ ഇല്ലെന്ന് കമീഷണര്‍ കൂട്ടിച്ചേര്‍ത്തു. മകളെ തനിച്ചാക്കി പോകാന്‍ തോന്നിയില്ലെന്ന് സനൂ മോഹന്‍ പറഞ്ഞു.

വാളയാര്‍ ചെക്ക് പോസ്റ്റില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളാണ് സനു മോഹനെതിരായ ആദ്യ തെളിവ്. ഒരുപാട് സ്ഥലങ്ങള്‍ സഞ്ചരിച്ച ശേഷമാണ് പൊലീസ് പ്രതിയെ പിടികൂടിയത്. നിരവധി പേരെ ചോദ്യം ചെയ്തുവെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു. രണ്ട് സംസ്ഥാനങ്ങള്‍ സഞ്ചരിച്ചിട്ടുണ്ട് സനൂ മോഹന്‍. ഫ്‌ളാറ്റിലെ രക്തകറയുടെ പരിശോധന ഫലം കിട്ടിയിട്ടില്ല. 14 ദിവസം സനു മോഹനെ കസ്റ്റഡിയില്‍ വാങ്ങുമെന്നും കമ്മീഷണര്‍ അറിയിച്ചു.

 

Top