ഫ്രഞ്ച് ഓപ്പണ്‍: മറെ, ദ്യോകോവിച്ച്, ഹാലെപ് ക്വാര്‍ട്ടര്‍ ഫൈനലില്‍

പാരീസ്: ഫ്രഞ്ച് ഓപ്പണില്‍ ടോപ് സീഡ് ആന്‍ഡി മറെ, നിലവിലെ ചാമ്പ്യന്‍ നൊവാക് ദ്യോക്കോവിച്ച്, ജാപ്പനീസ് താരം കെയി നിഷിക്കോരി എന്നിവര്‍ പുരുഷവിഭാഗത്തിലും മൂന്നാം സീഡ് സിമോണ ഹാലെപ്, അഞ്ചാം സീഡ് എലീന സ്വിറ്റോലിന എന്നിവര്‍ വനിതാവിഭാഗത്തിലും ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്ഥാനം പിടിച്ചു.

തിങ്കളാഴ്ച നടന്ന നാലാം റൗണ്ട് പോരാട്ടങ്ങളില്‍ മറെ റഷ്യന്‍ താരം കാരെന്‍ ഖെച്ചാനോവിനെയും (63, 64, 64) നിഷിക്കോരി സ്‌പെയിനിന്റെ ഫെര്‍ണാണ്ടോ വെര്‍ദാസ്‌കോയെയും (06, 64, 64, 60) പരാജയപ്പെടുത്തി.

ക്വാര്‍ട്ടറില്‍ മറെയും നിഷിക്കോരിയും ഏറ്റുമുട്ടും. മറെയുടേത് കരിയറിലെ 650-ാമത്തെ വിജയമായിരുന്നു. മാഞ്ചെസ്റ്ററിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് മറെ ഈ വിജയം സമര്‍പ്പിക്കുകയും ചെയ്തു.

Top