കോവിഡ് വ്യാപനം; എ.ടി.പി, ഡബ്ല്യു.ടി.എ പ്രഫഷനല്‍ ടെന്നിസ് ടൂറുകള്‍ ആഗസ്റ്റ് വരെ നീട്ടി

വാഷിങ്ടണ്‍: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് എ.ടി.പി, ഡബ്ല്യു.ടി.എ പ്രഫഷനല്‍ ടെന്നിസ് ടൂറുകള്‍ ആഗസ്റ്റ് വരെ നീട്ടി. ന്യൂയോര്‍ക്കില്‍ ആഗസ്റ്റ് അവസാനം നടക്കേണ്ട യു.എസ് ഓപണിന്റെ കാര്യം പിന്നീട് തീരുമാനിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഹംബുര്‍ഗ് ഓപണ്‍ ഉള്‍പ്പെടെ ജൂലൈയില്‍ നടക്കേണ്ട ടെന്നിസ് ടൂര്‍ണമെന്റുകള്‍ ഇതോടെ മുടങ്ങി. ബുക്കാറസ്റ്റ്, ലോസെയ്ന്‍ തുടങ്ങിയ ഡബ്ല്യു.ടി.എ ടൂര്‍ണമെന്റുകളും നടക്കില്ല.

ടെന്നിസ് ടൂര്‍ണമെന്റുകള്‍ ഫെബ്രുവരി അവസാനത്തോടെയാണ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നീട്ടിയത്. ഫ്രഞ്ച് ഓപണ്‍,വിംബിള്‍ഡണ്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

Top