നൊവാക് ജോകോവിച്ച് പുരുഷ റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

ന്യൂയോര്‍ക്ക്: ടെന്നിസ് റാങ്കിംങ്ങില്‍ വീണ്ടും മൂന്ന് ബിഗ് താരങ്ങള്‍. യു എസ് ഓപ്പണ്‍ വിജയത്തോടെ നൊവാക് ജോകോവിച്ച് പുരുഷ റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. റഫേല്‍ നദാലും, റോജര്‍ ഫെഡററുമാണ് ഒന്നും രണ്ടും റാങ്കുകളില്‍. മൂന്ന് വര്‍ഷത്തിനിടെ ആദ്യമായാണ് നദാല്‍, ഫെഡറര്‍, ജോകോവിച്ച് എന്നിവര്‍ റാങ്കിംഗിന്റെ തലപ്പത്ത് എത്തുന്നത്.

യു എസ് ഓപ്പണ്‍ തുടങ്ങുമ്പോല്‍ ജോകോവിച്ച് ആറാം റാങ്കുകാരനായിരുന്നു. യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയെ തോല്‍പിച്ച് പതിനാലാം ഗ്രാന്‍ഡ് സ്ലാം കിരീടമാണ് ജോകോവിച്ച് നേടിയത്. വനിതകളില്‍ യു എസ് ഓപ്പണ്‍ ജേതാവായ നവോമി ഒസാക്ക 12 സ്ഥാനം മെച്ചപ്പെടുത്തി ഏഴ് റാങ്കിലേക്ക് ഉയര്‍ന്നു.

ഒസാക്കയുടെ കരിയറിലെ ഏറ്റവും ഉയര്‍ന്ന റാങ്കാണിത്. റണ്ണേഴ്‌സ് അപ്പായ സെറീന വില്യംസ് ആദ്യ ഇരുപതില്‍ തിരിച്ചെത്തി. ഇരുപത്തിയാറാം റാങ്കുമായി യു എസ് ഓപ്പണ്‍ തുടങ്ങിയ സെറീന പുതിയ റാങ്കിംഗില്‍ പതിനാറാം സ്ഥാനത്താണ്. യു എസ് ഓപ്പണില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായെങ്കിലും സിമോണ ഹാലെപ്പ് ഒന്നാം റാങ്ക് നിലനിര്‍ത്തി.

Top