ടെന്നീസ് കോര്‍ട്ട് നശിപ്പിച്ചു; സെറീന വില്യംസിന് 10,000 ഡോളര്‍ പിഴ ചുമത്തി ഇംഗ്ലണ്ട് ക്ലബ്

മേരിക്കന്‍ ടെന്നീസ് താരം സെറീന വില്യംസിന് കോര്‍ട്ട് നശിപ്പിച്ചതിന്റെ പേരില്‍ പിഴ. വിംബിള്‍ഡണ്‍ കോര്‍ട്ട് റാക്കറ്റ് ഉപയോഗിച്ച് നശിപ്പിച്ചെന്ന് കാണിച്ചാണ് സെറീനയ്‌ക്കെതിരെ ഓള്‍ ഇംഗ്ലണ്ട് ക്ലബ് 10,000 ഡോളര്‍ പിഴ ചുമത്തിയിരിക്കുന്നത്.

പിഴ ലഭിച്ച കാര്യത്തെക്കുറിച്ച് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല. ചൊവ്വാഴ്ച നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ അമേരിക്കന്‍ താരം അലിസണ്‍ റിസ്‌കെയെ നേരിടുന്ന വില്യംസ് തന്റെ 24-ാമത് ഗ്രാന്‍സ്ലാം കിരീടത്തിനായുള്ള തയ്യാറെടുപ്പിലാണ്

Top