ക്രിസ്റ്റഫര്‍ നോളന്‍ ഒരുക്കുന്ന ചിത്രം ടെനെറ്റിന്റെ ട്രെയിലര്‍ പുറത്തിറക്കി

ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത പുതിയ ചിത്രം ടെനെറ്റിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. നേരത്തെ ചിത്രത്തിന്റെ ഫോട്ടോകള്‍ക്ക് ഓണ്‍ലൈനില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഇപ്പോള്‍ ട്രെയിലര്‍ പുറത്തുവിട്ടതോടെ ഇതും വലിയ ആഘോഷമാക്കിയിരിക്കുകയാണ് പ്രേക്ഷകര്‍.

ഹിന്ദി നടി ഡിംപിള്‍ കപാഡി ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. രാജ്യാന്തര ചാരവൃത്തിയുടെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്.

ആക്ഷന്‍ എപ്പിക്ക് ആയിരിക്കും സിനിമ എന്നാണ് റിപ്പോര്‍ട്ട്.  ഇന്റര്‍സ്റ്റെല്ലാര്‍, ഡണ്‍കിര്‍ക് തുടങ്ങിയ സിനിമകളുടെ ക്യാമറാമാന്‍ ഹൊയ്തി വാന്‍ ഹൊയ്‌തെമയാണ് ടെനെറ്റിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. ഏഴ് രാജ്യങ്ങളിലാണ് ചിത്രം ചിത്രീകരിക്കാന്‍ ഒരുങ്ങുന്നത്.

 

Top