കൊവിഡെന്ന് സച്ചിൻ: ‘ലോകത്തെ അറിയിക്കുന്നതെന്തിനെന്ന് പീറ്റേഴ്സൻ’

കോവിഡ് ബാധിക്കുന്നവർ അക്കാര്യം ലോകത്തിനു മുന്നിൽ പരസ്യമായി പ്രഖ്യാപിക്കുന്നതിന് എന്തിനെന്ന ചോദ്യവുമായി രംഗത്തെത്തിയ ഇംഗ്ലണ്ടിന്റെ മുൻ താരം കെവിൻ പീറ്റേഴ്സൻ വിവാദത്തിൽ. ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കർ തനിക്ക് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചതിനു തൊട്ടുപിന്നാലെ പീറ്റേഴ്സൻ ഇത്തരമൊരു ചോദ്യമുയർത്തിയതാണ് വിവാദമായത്.

പ്രശ്നം പരോക്ഷമായി സൂചിപ്പിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ് രംഗത്തെത്തിയതോടെ, സച്ചിന് കോവിഡ് ബാധിച്ച വിവരം അറിഞ്ഞിരുന്നില്ലെന്ന് പീറ്റേഴ്സൻ വിശദീകരിച്ചു.

കോവിഡ് ബാധിക്കുന്നവർ അക്കാര്യം പരസ്യമായി പ്രഖ്യാപിക്കുന്ന രീതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇതേക്കുറിച്ച് പീറ്റേഴ്സൻ ചോദ്യമുയർത്തിയത്. കോവിഡ് ബാധിച്ച വിവരം സൂപ്പർതാരം സച്ചിൻ െതൻഡുൽക്കർ പരസ്യമാക്കിയതിനു പിന്നാലെയാണ് പീറ്റേഴ്സന്റെ ചോദ്യമെന്നത് ആരാധകരെ അമ്പരപ്പിച്ചു.

Top