ഇന്ത്യയ്ക്ക് സഹായഹസ്തവുമായി സച്ചിന്‍, മിഷന്‍ ഓക്‌സിജനിലേക്ക് ഒരു കോടി രൂപ നല്‍കി

മുംബൈ: ഇന്ത്യയില്‍ കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ സഹായഹസ്തവുമായി ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ‘മിഷന്‍ ഓക്‌സിജന്‍’ എന്ന പദ്ധതിയിലേക്ക് ഒരു കോടി രൂപ നല്‍കിയാണ് സച്ചിന്‍ മാതൃകയായത്.

ആശുപത്രികളിലേക്ക് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഇറക്കുമതി ചെയ്യാനാണ് ഈ പണം വിനിയോഗിക്കുക. കോവിഡ്-19 നെതിരെ എല്ലാവരും ഒരുമിച്ചു നില്‍ക്കണമെന്നും സച്ചിന്‍ തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചു.

 

Top