കരിക്കിന്റെ ഉല്‍പാദനം കുറഞ്ഞു ; കേരളത്തിലെ കരിക്കിന് വിദേശത്ത് 280 രൂപ

കൊച്ചി : വിദേശ വിപണിയില്‍ ഏറ്റവും പ്രിയം കേരള കരിക്കിനോടാണ്. ഒമാന്‍, സൗദി, ദുബായ് തുടങ്ങിയ ഇടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കരിക്കിന് ആവശ്യക്കാരുള്ളത്.

പാലക്കാട്, അട്ടപ്പാടി പ്രദേശങ്ങളില്‍ നിന്നുള്ള കരിക്കുകളാണ് വിദേശത്തേക്ക് കയറ്റുമതി ചെയ്തിരുന്നത്. എന്നാല്‍, കേരളത്തില്‍ ആവശ്യമായ കരിക്ക് കിട്ടാനില്ലാത്തതിനാല്‍ കേരള യൂണിറ്റുകള്‍ മറ്റ് സംസ്ഥാനങ്ങള്‍ ലക്ഷ്യംവച്ച് നീങ്ങുകയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ 20 രൂപയാണ് കരിക്കിന് വിലയെങ്കില്‍ സാധാരണ കടകളില്‍ നിലവില്‍ 40 രൂപയോളമാണ് വില.

കര്‍ഷകരില്‍നിന്നു നേരിട്ട് കരിക്ക് വാങ്ങി വിവിധ ഘട്ടങ്ങളിലെ പ്രോസസിങ്ങും പാക്കിങ്ങും കഴിഞ്ഞാണ് കയറ്റി അയയ്ക്കുന്നത്. കേരളത്തിലെ കരിക്കിന് വിദേശത്ത് 280 രൂപയോളമാണ് വില വരുന്നത്.

നാളികേരത്തിന്റ ഉത്പാദനം കുറയാന്‍കാരണം കാലാവസ്ഥാ വ്യതിയാനമാണ്. ചൂട് കൂടിയത് കാരണം തെങ്ങില്‍ കൂമ്പ് മുളയ്ക്കുന്നതിന്റെ കാലദൈര്‍ഘ്യം വര്‍ധിച്ചു. വെള്ളയ്ക്കാ കൊഴിച്ചിലും കൂടി. ഇതാണ് കരിക്കിന്റെ ഉത്പാദനം ഗണ്യമായി കുറയാന്‍ കാരണം.

Top