പത്തുവയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി: യുവാവ് അറസ്റ്റിൽ

കോട്ടയം: പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. കങ്ങഴ സ്വദേശി താഹ(26) എന്നയാളാണ് അറസ്റ്റിലായത്. ബന്ധുവായ പത്തുവയസുകാരനെ 2017 മുതൽ ഇയാൾ പീഡിപ്പിച്ച് വരികയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട കുട്ടിയുടെ അമ്മ നൽകിയ പരാതി അനുസരിച്ചാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്.

മകൻ വർഷങ്ങളായി നേരിടുന്ന പീഡനം സംബന്ധിച്ച് ചൈൽഡ് ലൈനിലും കറുകച്ചാൽ പൊലീസിനുമാണ് അമ്മ പരാതി നൽകിയത്. പ്രതി പലതവണ പീഡിപ്പിച്ചുവെന്ന് കുട്ടിയും മൊഴി നൽകിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ താഹയെ റിമാൻഡ് ചെയ്തിരിക്കുകയാണ്.

സമാനമായ മറ്റൊരു സംഭവത്തിൽ  പത്തു വയസുള്ള ആൺകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മദ്രസാ അധ്യാപകന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. കാസർകോട് പോക്സോ കോടതിയാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.

Top