ട്രെയിനില്‍ ശുചിമുറിയുടെ വാതിലെന്നു കരുതി പുറത്തേക്കുള്ള വാതില്‍ തുറന്ന കുട്ടി വീണുമരിച്ചു

കോട്ടയം: ട്രെയിനിന്റെ ശുചിമുറിയുടെ വാതിലെന്നു കരുതി പുറത്തേക്കുള്ള വാതില്‍ തുറന്ന പത്തുവയസുകാരന്‍ വീണു മരിച്ചു. മലപ്പുറം മമ്പാട് പുള്ളിപ്പാടം സിദ്ദിഖിന്റെ മകന്‍ മുഹമ്മദ് ഇഷാനാണു മരിച്ചത്. ഇന്നലെ രാത്രി 11.45നു മൂലേടം ഭാഗത്തായിരുന്നു അപകടം. കൊച്ചുവേളി-നിലമ്പൂര്‍ റോഡ് രാജ്യറാണി എക്‌സ്പ്രസില്‍ നിന്ന് കുടുംബത്തോടൊപ്പം യാത്ര ചെയ്യവെയായിരുന്നു സംഭവം.

ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തേക്ക് പോയ ശേഷം മടങ്ങുകയായിരുന്നു കുടുംബം. ശുചിമുറിയില്‍ പോകാനായി ഇഷാന്‍ എണീക്കുകയായിരുന്നു. ശുചിമുറി വാതിലെന്നു കരുതി ട്രെയിനിന്റെ പുറത്തേക്കുള്ള വാതില്‍ തുറക്കുകയായിരുന്നെന്നാണു കരുതുന്നത്. വേഗം തന്നെ ട്രെയിന്‍ ചങ്ങല വലിച്ച് നിര്‍ത്തി കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Top