ലക്ഷങ്ങള്‍ സംഗമിക്കുന്ന മിനാ താഴ്‌വാരത്തില്‍ ഇത്തവണയെത്തുന്നത് വെറും പതിനായിരം പേര്‍

സൗദി: ഒരു ലക്ഷം ടെന്റുകളുള്ള മിനാ താഴ്വാരത്തിലേക്ക് ഇത്തവണയെത്തുന്നത് ആകെ പതിനായിരം പേരാണ്. ഹജ്ജിന് ഈ മാസം 29ന് തുടക്കം കുറിക്കാനിരിക്കെ, പതിവു പോലെ പ്രകാശ ഭരിതമാണ് മിനാതാഴ്വാരം. ഹാജിമാരില്ലാത്ത മിനാ താഴ് വാരമായിരിക്കും ഇത്തവണത്തേത്.

കോവിഡ് സാഹചര്യം ഭേദമാകുന്ന ഘട്ടത്തിലാണ് ഹജ്ജ് ഇത്തവണയും നടത്താന്‍ സൗദി ഭരണകൂടം തീരുമാനിച്ചത്. ലക്ഷങ്ങള്‍ സംഗമിക്കുന്ന മിനാ താഴ്‌വാരത്തില്‍ ഇത്തവണയെത്തുക വെറും പതിനായിരം പേര്‍ മാത്രം.

മിനായിലെ ഒരു തമ്പില്‍ മാത്രം മുപ്പതിലേറെ പേര്‍ക്ക് തങ്ങാം. അങ്ങിനെയുള്ള ഒരു ലക്ഷത്തിലേറെ തമ്പുകളുണ്ട് ഈ താഴ്വാരത്തില്‍. നൂറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ പേരെത്തുന്ന ഹജ്ജാണിത്. അതിന്റെ മൂകത തളം കെട്ടി നില്‍പ്പുണ്ട് മിനാ താഴ്വരയില്‍.

Top