പത്ത്, പ്ലസ് ടു പരീക്ഷകളുടെ സമയം നിശ്ചയിച്ചു

തിരുവനന്തപുരം: പ്ലസ് ടു, പത്താം ക്ലാസ് പരീക്ഷകളുടെ സമയം നിശ്ചയിച്ചു. മാർച്ച് 17 മുതൽ രാവിലെ പ്ളസ് ടു പരീക്ഷയും, ഉച്ചയ്ക്ക് എസ്.എസ്.എൽ.സി. പരീക്ഷയും നടക്കും. കൂടുതൽ ചോദ്യങ്ങൾ നൽകി അവയിൽനിന്നു തിരഞ്ഞെടുത്ത് എഴുതാനുള്ള അവസരം നൽകുന്നത് പരിഗണിക്കും. പരീക്ഷ, വിദ്യാർഥി സൗഹൃദമായിരിക്കണമെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ അവർ പരീക്ഷയെ ഭയക്കാൻ ഇടവരരുതെന്നും വെള്ളിയാഴ്ച ചേർന്ന വിദ്യാഭ്യാസ ഗുണമേന്മാ സമിതി യോഗം നിർദേശിച്ചു.

ക്ലാസ് പരീക്ഷകൾക്ക് പ്രാധാന്യം നൽകും. മാതൃകാപരീക്ഷ നടത്തിയശേഷമാകും വാർഷിക പരീക്ഷ നടത്തുക. സ്‌കൂളുകളിലേക്ക് കുട്ടികൾ എത്തുന്നതിന് മുൻപ് ഓൺലൈൻ പരീക്ഷകൾ നടത്തുന്നതിനെപ്പറ്റി രക്ഷിതാക്കളിൽ നിന്ന് അഭിപ്രായം തേടും. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യാപകരിൽ എത്രപേർ ഓരോ ദിവസവും എത്തണമെന്ന കാര്യം സ്കൂളുകൾക്കു ക്രമീകരിക്കാവുന്നതാണ്. കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളായി പ്രവർത്തിച്ചിരുന്ന സ്കൂളുകൾ ഈ മാസം അവസാനത്തോടെ ശുചീകരിച്ച് സജ്ജമാക്കും.

Top