ten laks doller similer coin sail in america

ഫ്‌ളോറിഡ: ഏകദേശം പത്തുലക്ഷം ഡോളറില്‍ കൂടുതല്‍ വില ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന പത്ത് സെന്റിന്റെ നാണയം യു.എസില്‍ ലേലത്തില്‍. നാളെ ടാമ്പയിലെ ഫ്‌ലോറിഡയില്‍ യുണൈറ്റഡ് നുമിസ്മാറ്റിക്‌സ് ഷോയിലാണ് ലേലം. ഹെറിറ്റേജ് ഓക്ഷന്‍സാണ് ലേലം സംഘടിപ്പിക്കുന്നത്.

സാന്‍ഫ്രാന്‍സിസ്‌കോ മിന്റില്‍ ഉണ്ടാക്കിയ ഇരുപത്തിനാല് നാണയങ്ങളില്‍ ഒമ്പതെണ്ണം മാത്രമാണിപ്പോള്‍ ശേഷിക്കുന്നത്. നൂറു വര്‍ഷമായ നാണയങ്ങളില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ രണ്ടു നാണയങ്ങളാണ് ഉണ്ടായിരുന്നത് അതില്‍ ഒരെണ്ണമാണ് ലേലത്തില്‍ വയ്ക്കുന്നത്. രാജ്യം സാമ്പത്തിക മാദ്ധ്യത്തിലായിരുന്ന സമയത്താണ് നാണയങ്ങള്‍ നിര്‍മ്മിച്ചത്. അതിനാല്‍ കൂടുതല്‍ നാണയങ്ങള്‍ നിര്‍മ്മിച്ചിട്ടില്ല.

പേര് വെളിപ്പെടുത്താത്ത ഒരു വ്യക്തിയുടെ കൈവശമാണിപ്പോള്‍ നാണയം. മറ്റ് നാണയങ്ങള്‍ക്ക് എന്തു സംഭവിച്ചുവെന്ന് അറിയില്ല. അത് കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ലേലം നടത്തുന്ന ഹെറിറ്റേജ് ഓക്ഷന്‍സ് നാണയങ്ങള്‍ എത്തിക്കുന്നവര്‍ക്ക് പതിനായിരം ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നുകില്‍ ആരുടെയെങ്കിലും മേശയിലുണ്ടാവാം അല്ലെങ്കില്‍ ആരുടെയെങ്കിലും ബാങ്ക് ബോക്‌സിലായികാം അവയെന്ന് ഹെറിറ്റേജ് ഓക്ഷന്‍സിന്റെ മുതിര്‍ന്ന നാണയപഠന വിദഗ്ദന്‍ മാര്‍ക്ക് പറഞ്ഞു.

Top