പത്ത്, പ്ലസ് ടു അധ്യാപകര്‍ ഡിസംബര്‍ 17 മുതല്‍ സ്‌കൂളുകളില്‍ എത്തണം

തിരുവനന്തപുരം: സംസ്ഥാനത്തെ പത്ത്, പ്ലസ്ടു ക്ലാസ് അധ്യാപകര്‍ ഡിസംബര്‍ 17 മുതല്‍ സ്‌കൂളുകളില്‍ എത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ്. ഓരോ ദിവസവും ഇടവിട്ട് സ്‌കൂളുകളില്‍ എത്തണമെന്നാണ് നിര്‍ദേശം.

അധ്യാപകരില്‍ 50 ശതമാനം പേര്‍ ഒരു ദിവസം എന്ന രീതിയിലാണ് സ്‌കൂളിലെത്തേണ്ടത്. വാര്‍ഷിക പരീക്ഷ അടുക്കുന്നതിനാല്‍ റിവിഷന്‍ ക്ലാസുകള്‍ക്ക് വേണ്ടി അധ്യാപകര്‍ തയാറെടുപ്പുകള്‍ നടത്തണമെന്നും നിര്‍ദേശമുണ്ട്.

Top