കൊറോണ ബാധിച്ചവരെ ചികിത്സിക്കാന്‍ താല്‍ക്കാലിക ആശുപത്രികള്‍ ഒരുക്കി യു.കെ

ലണ്ടന്‍: ബ്രിട്ടനില്‍ കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിക്കാന്‍ താല്‍ക്കാലിക ആശുപത്രികള്‍ ഒരുങ്ങുന്നു. ആദ്യത്തെ ആശുപത്രി ലണ്ടനില്‍ അടുത്ത വെള്ളിയാഴ്ച പ്രവര്‍ത്തനം ആരംഭിക്കുമെന്ന് നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് അറിയിച്ചു.

1000 കിടക്കകളുള്ള ആശുപത്രി സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ബ്രിസ്റ്റോള്‍ സര്‍വ്വകലാശാലയിലാണ് ഒരുക്കുന്നത്. നോര്‍ത്ത് ഹരോഗേറ്റിലെ കോണ്‍ഫറന്‍സ് സെന്ററിലാണ് 500 രോഗികളെ ചികിത്സിക്കാവുന്ന മറ്റൊരു ആശുപത്രി നിര്‍മിക്കുന്നത്.

ഒരാഴ്ചയ്ക്കിടെ രാജ്യത്ത് അഞ്ച് താല്കാലിക ആശുപത്രികള്‍ സ്ഥാപിക്കാനാണ് അധികൃതരുടെ തീരുമാനം. ഇതിലൂടെ നാലായിരം രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കുകയാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്.

കൊറോണ വൈറസ് ബാധയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ചാള്‍സ് രാജകുമാരന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും.

Top