പാക്കിസ്ഥാനിൽ സ്വകാര്യ ചാനലുകള്‍ക്ക് വിലക്കേർപ്പെടുത്തി സർക്കാർ

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ സ്വകാര്യ ചാനലുകള്‍ക്ക് താത്കാലിക വിലക്കേർപ്പെടുത്തി സർക്കാർ.

തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ പ്രതിഷേധക്കാര്‍ക്കെതിരെ സൈന്യം നടത്തിയ നീക്കം തത്സമയം സംപ്രേഷണം ചെയ്തതിന് പിന്നാലെയാണ് വിലക്ക് ഏർപ്പെടുത്തിയത്.

താത്കാലിക നിരോധനമാണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. പാക്കിസ്ഥാൻ ഇലക്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയുടേതാണ് ഉത്തരവ്.

സൈനിക നടപടികള്‍ പാക്കിസ്ഥാനിലെ സ്വകാര്യ ചാനലുകള്‍ തത്സമയം കാണിച്ചിരന്നു. ഇത് രാജ്യത്തെ മാധ്യമ നിയന്ത്രണ നിയമത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചാനലുകള്‍ക്ക് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

എന്നാല്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ചാനലുകള്‍ക്ക് നിയന്ത്രണം കൊണ്ടുവന്നിട്ടില്ല.

Top