ആലപ്പുഴയില്‍ ടെമ്പോ ട്രാവലര്‍ വാന്‍ കത്തി ഡ്രൈവര്‍ മരിച്ചു; ആത്മഹത്യയാണെന്ന് സൂചന

ആലപ്പുഴ: കണിച്ചുകുളങ്ങരയില്‍ ടെമ്പോ ട്രാവലര്‍ വാന്‍ കത്തി ഡ്രൈവര്‍ മരിച്ചു. അരൂര്‍ ചന്തിരൂര്‍ സ്വദേശി രാജീവന്‍ (45) ആണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം.

ചന്തിരൂര്‍ സ്വദേശി അജയന്റെ ഉടമസ്ഥതയിലുള്ളതാണ് വാന്‍. പീലിങ് ഷെഡ്ഡിലേക്ക് തൊഴിലാളികളെ കൊണ്ടുപോകുന്ന വാഹനമാണ് കത്തിയത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നുള്ള ആത്മഹത്യയെന്ന് സംശയിക്കുന്നതായി പൊലീസിന് പറഞ്ഞു.

Top