ക്ഷേത്രങ്ങള്‍ തുറക്കണം; മഹാരാഷ്ട്രയില്‍ ബിജെപി പ്രതിഷേധം ശക്തം

മുംബൈ: മഹാരാഷ്ട്രയില്‍ ക്ഷേത്രങ്ങള്‍ തുറക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രതിഷേധം. സംസ്ഥാന സര്‍ക്കാര്‍ മദ്യശാലകളും ഷോപ്പിംഗ് മാളുകളും തുറക്കാന്‍ അനുമതി നല്‍കിയിട്ടും ആരാധനാലയങ്ങള്‍ക്ക് ഇളവ് അനുവദിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന യൂണിറ്റ് പ്രസിഡണ്ട് ചന്ദ്രകാന്ത് പട്ടീല്‍ പറഞ്ഞു.

സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങള്‍ക്ക് പുറത്തായിരുന്നു ബിജെപി നേതാക്കളുടെ പ്രതിഷേധം. കേന്ദ്രസര്‍ക്കാര്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അത് നടപ്പിലാക്കുന്നില്ലെന്നും ബിജെപി ആരോപിച്ചു.

അതേസമയം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള മുന്‍കരുതല്‍ പാലിക്കാന്‍ തയ്യാറാവുകയാണെങ്കില്‍ സര്‍ക്കാര്‍ അവരുടെ ആരാധനക്ക് തടസമാവരുതെന്ന് മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ജനങ്ങള്‍ ആരാധനാലയങ്ങളിലേക്ക് പോവുകയാണെങ്കില്‍ അവര്‍ക്ക് മാനസികോല്ലാസം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Top